കെഎസ്എസ്പിയു പീരുമേട് ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി
കെഎസ്എസ്പിയു പീരുമേട് ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പീരുമേട് ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം രമേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. 2024ല്‍ പ്രാബല്യത്തില്‍ വന്ന പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശിക അടിയന്തരമായി അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ ക്ഷമാശ്വാസ കുടിശികയില്‍ ബാക്കിയായ രണ്ട് ഗഡുക്കള്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മരം നടത്തിയത്. വണ്ടിപ്പെരിയാര്‍ പെട്രോള്‍ പമ്പ് ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്‍ട്രല്‍ ജങ്ഷന്‍ വഴി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി എം യൂസഫ് അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റിയംഗം യേശുദാസ്, കെഎസ്ടിഎ സംസ്ഥാന ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി സിബി വിജയകുമാര്‍, ട്രഷറര്‍ പി എസ് ഷംസുദ്ദീന്‍ പ്രസിഡന്റ് പി എച്ച് മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






