കട്ടപ്പന നഗരത്തിലെ പ്രധാന റോഡുകളില്‍ സീബ്രാ ലൈനുകള്‍ വരച്ചു
കട്ടപ്പന നഗരത്തിലെ പ്രധാന റോഡുകളില്‍ സീബ്രാ ലൈനുകള്‍ വരച്ചു

ഇടുക്കി: കട്ടപ്പന നഗരത്തിലെ പ്രധാന റോഡുകളില്‍ സീബ്രാ ലൈനുകള്‍ വരച്ചു. പ്രധാന ജങ്ഷനുകളായ സെന്‍ട്രല്‍ ജങ്ഷന്‍, ഇടുക്കിക്കവല, ഇടശേരി ജങ്ഷന്‍, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ എല്ലാം സീബ്രാ ലൈനുകള്‍ പൂര്‍ണമായി മാഞ്ഞുപോയിരുന്നു. ഇത് സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പല ജങ്ഷനുകളിലും ഹോംഗാര്‍ഡുകള്‍ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുമെങ്കിലും ഹോം ഗാര്‍ഡുകളുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളില്‍ വലിയ പ്രതിസന്ധിയാണ് കാല്‍നടയാത്രക്കാര്‍ നേരിടട്ടിരുന്നത്. തിരക്കുള്ള ഭാഗങ്ങളില്‍ മിനിറ്റുകളോളം നിന്നെങ്കില്‍ മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ സാധിച്ചിരുന്നുള്ളു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് നഗരസഭ അധികാരികള്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയത്. വാര്‍ഷിക മെയിന്റനന്‍സില്‍ ഉള്‍പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് നഗരത്തിലെ പൊതുവഴികളില്‍ മാഞ്ഞുപോയ സീബ്രാ ലൈനുകളും, പാതയുടെ ഇരുവശത്തുമുള്ള ലൈനുകളും വരച്ചത്. ഇതോടെ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സാധിക്കും.
What's Your Reaction?






