ഇടുക്കി: പാതിവില തട്ടിപ്പ് കേസില്‍ കുമളി മുന്‍ പഞ്ചായത്തുപ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയില്‍നിന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അഞ്ചംഗ സംഘമാണ് 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത്. വിദേശത്ത് മകള്‍ക്കൊപ്പമായിരുന്ന ഷീബ ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്രകാരം ഭര്‍ത്താവിനൊപ്പം തിങ്കളാഴ്ച നാട്ടിലെത്തിയിരുന്നു. ഇവരുടെ കുമളി ഒന്നാംമൈലിലെ വീട് കഴിഞ്ഞ 20ന് ഇഡി സീല്‍ ചെയ്തിരുന്നു. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഡെവലപ്‌മെന്റ് സൊസൈറ്റി(എസ്പിഐഎആര്‍ഡിഎസ്) ചെയര്‍പേഴ്സണാണ് ഷീബ.