സാബു മുളങ്ങാശേരിയുടെ ആത്മഹത്യ: പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി
സാബു മുളങ്ങാശേരിയുടെ ആത്മഹത്യ: പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: സാബു മുളങ്ങാശേരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരളം ആഗ്രഹിച്ച നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലയെന്ന് ഡീന്‍ കുര്യാക്കോസ് എംപി . നവീന്‍ ബാബുവിന്റെ കേസില്‍ പ്രതിയെ സംരക്ഷിച്ചത് പോലെ കട്ടപ്പനയിലും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയെ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിക്കുകയാണ്. സംഭവത്തെ അധികൃതര്‍ നിസാരവല്‍ക്കരിക്കുന്നു. പ്രതികളെ സംരക്ഷിക്കുന്നതില്‍ പാരമ്പര്യം ഉള്ളവരാണ് സിപിഐ എം. വിഷയത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും എംപി പറഞ്ഞു .
What's Your Reaction?






