അടിമാലി പഞ്ചായത്തില്‍ ഓണസമൃദ്ധി 2024 ഓണച്ചന്ത
അടിമാലി പഞ്ചായത്തില്‍ ഓണസമൃദ്ധി 2024 ഓണച്ചന്ത

ഇടുക്കി: അടിമാലി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഓണസമൃദ്ധി 2024 കര്‍ഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് പൊതുമാര്‍ക്കറ്റിനേക്കാള്‍ വിലക്കുറവില്‍ ആളുകള്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷക ചന്ത ആരംഭിച്ചത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങളടക്കം കര്‍ഷക ചന്തയിലൂടെ വില്‍പ്പന നടത്തുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, മറ്റ് പഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






