കട്ടപ്പന ബെവ്‌കോ ഔട്ട്‌ലൈറ്റിലേയ്ക്ക് ബിഎംഎസ് മാര്‍ച്ചും ധര്‍ണയും
കട്ടപ്പന ബെവ്‌കോ ഔട്ട്‌ലൈറ്റിലേയ്ക്ക് ബിഎംഎസ് മാര്‍ച്ചും ധര്‍ണയും

ഇടുക്കി: ജില്ലാ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന ബെവ്‌കോ ഔട്ട്‌ലൈറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ സമരം ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ സി സിനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പേഴുംകവലില്‍ നിന്നും പ്രകടനത്തോടെയാണ് സമരം സംഘടിപ്പിച്ചത്.
യൂണിയന്‍ പ്രസിഡന്റ് എസ് എന്‍ മഹേഷ്, ജനറല്‍ സെക്രട്ടറി ബി വിജയന്‍ , ബിഎംഎസ് മേഖല സെക്രട്ടറി പി പി ഷാജി, പ്രസിഡന്റ് കെ എന്‍ സജീവന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ ആര്‍ പ്രസാദ് , ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍ ,ബിജെപി മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ്, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






