ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്ത് റോഡ് നവീകരണം ആരംഭിച്ചു. നോര്‍ത്ത് ജങ്ഷന്‍ മുതല്‍ ഇരട്ടയാര്‍ പാലം വരെയുള്ള ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടത് ഇതുവഴിയെത്തുന്ന വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നിലവില്‍ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ ഇപ്പോള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിച്ചത്.