ജെപിഎം കോളേജില്‍ 'പേറ്ററന്‍സ് ഡേ' ആഘോഷിച്ചു
ജെപിഎം കോളേജില്‍ 'പേറ്ററന്‍സ് ഡേ' ആഘോഷിച്ചു

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജില്‍ 'പേറ്ററന്‍സ് ഡേ' നടന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആലുവ സെന്റ്. ജോസഫ് പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. ഡോ. ജിജോ ഇണ്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ക്രിയാത്മകവും നൂതനവുമായ വിജ്ഞാന മുന്നേറ്റങ്ങളുടെ സാധ്യതകളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയേത്ത് അധ്യക്ഷനായി. പരിപാടിയില്‍ മീഡിയ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ആലുവ സെന്റ്. ജോസഫ് പ്രോവിന്‍സ് കൗണ്‍സിലര്‍ ഫാ. ജോര്‍ജ്ജ് ചെപ്പില നിര്‍വഹിച്ചു. ഇത്തരം ക്ലബ്ബുകള്‍ വിദ്യാര്‍ഥികളില്‍ സംഗീത -കലാവാസനകളെ വളര്‍ത്തുന്നതോടൊപ്പം സാമൂഹിക മേഖലകളില്‍ ശക്തമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്തുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. ബി. എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട് , ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, കോ-ഓര്‍ഡിനേറ്റര്‍ തോംസണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ റാങ്ക് ജേതാക്കളെ അനുമോദിക്കുകയും അലുമിനിയുടെ ആല്‍ബം പ്രകാശിപ്പിക്കുകയും ചെയ്തു.
What's Your Reaction?






