കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ വന്യജീവി ശല്യം: വളര്‍ത്തുനായയെ ആക്രമിച്ചു: ക്യാമറ സ്ഥാപിച്ച് വനപാലകര്‍
കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ വന്യജീവി ശല്യം: വളര്‍ത്തുനായയെ ആക്രമിച്ചു: ക്യാമറ സ്ഥാപിച്ച് വനപാലകര്‍
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോന്‍പാറ വാകച്ചുവട്ടില്‍ വന്യജീവി ശല്യം വര്‍ധിച്ചതോടെ വനംവകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍. വ്യാഴാഴ്ച രാത്രി വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചതോടെ നഗരംപാറ വനപാലകര്‍ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. ഇടുക്കി രൂപതാ എച്ച്ഡിഎസ് ഡയറക്ടര്‍ ഫാ. ഷാജി മാളികയ്ക്കലിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാതജീവി ആക്രമിച്ച് മുറിവേല്‍പ്പിച്ചത്. ഒരാഴ്ചയിലേറെയായി സ്ഥലത്ത് അജ്ഞാതജീവിയുടെ സാന്നിധ്യമുണ്ട്. വാകച്ചുവട് സ്വദേശി കഴിഞ്ഞദിവസം പുലിയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. നിലവില്‍ 2 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയില്‍ വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചശേഷമേ കൂട് സ്ഥാപിക്കൂവെന്ന വനപാലകരുടെ നിലപാടിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വന്യജീവിയെ കണ്ടെത്തി പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
What's Your Reaction?