കൊളുക്കുമലയിലെ സിംഹപ്പാറയില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കൊളുക്കുമലയിലെ സിംഹപ്പാറയില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി

Jun 2, 2026 - 10:52
 0
കൊളുക്കുമലയിലെ സിംഹപ്പാറയില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ കൊളുക്കുമലയിലെ സിംഹപ്പാറയില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍. ദ്രാവിനേഷ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7ഓടെയാണ് സംഭവം. 15 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ദ്രാവിനേഷ് മൂന്നാറിലെത്തിയത്.  ഇയാള്‍ പ്രണയനൈരാശ്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നതായാണ് വിവരം. സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ അപ്രതീക്ഷിതമായി 700 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് ചാടുകയായിരുന്നു. അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. കുത്തനെയുള്ള ഇറക്കവും അതീവ അപകടഭീഷണിയുള്ള താഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, അഗ്‌നിശമനസേനാംഗങ്ങള്‍ വടം കെട്ടി താഴേക്ക് ഇറങ്ങി, 700 അടി താഴെയായിരുന്ന മൃതദേഹം മുകളിലെത്തിച്ചു. ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow