ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: നിയമ നടപടി സ്വീകരിക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: നിയമ നടപടി സ്വീകരിക്കും

Apr 9, 2024 - 19:22
Jul 3, 2024 - 19:24
 0
ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: നിയമ നടപടി സ്വീകരിക്കും
This is the title of the web page

 

കട്ടപ്പന :കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപത ആസ്ഥാനത്തേക്ക് കെപിസിസി പ്രസിഡന്റ് എം .എം ഹസന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന പ്രചാരണം വ്യാജം. കോണ്‍ഗ്രസിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റിനു കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ കെപിസിസിയുടെ ചുമതലയുള്ള കോ -ഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ ജോസഫ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ,സിഎംപി സംസ്ഥാന സെക്രട്ടറി കെ .സുരേഷ് ബാബു ,കെപിസിസി നിര്‍വാഹക സമിതി അംഗം എം .കെ .പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചു. വ്യാജ പോസ്റ്റില്‍ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയും ഐഎന്‍സി എന്നും ഉപയോഗിച്ചിട്ടുണ്ട് .ഇക്കാര്യം സംബന്ധിച്ചു കെപിസിസി പ്രസിഡന്റുമായി നേതാക്കള്‍ ആശയ വിനിമയം നടത്തി .വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു .

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ നമ്മുടെ നാടിന്റെ മതസൗഹാര്‍ദ്ദത്തിന് കോടാലി വെക്കുന്ന നടപടിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേട്ടത്തിന് തരംതാഴ്ന്ന പ്രചരണങ്ങളുമായി ഇറങ്ങിയിരിക്കുന്ന ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തണം. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ നേതാക്കളുടെ ജീവന്‍ ഉള്‍പ്പെടെ വന്‍ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മതേതരത്വത്തില്‍ അഭിമാനം കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെയും കെപിസിസി പ്രസിഡന്റിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ചില തല്‍പരകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ പൊലീസിലും ഇലക്ഷന്‍ കമ്മീഷനിലും പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു .ഡി .എഫിനും അനുകൂലമായി രൂപംകൊണ്ട ജന പിന്തുണയില്‍ വിറളി പിടിച്ചവരാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow