വണ്ടിപ്പെരിയാറില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചതായി പരാതി
വണ്ടിപ്പെരിയാറില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ അയല്‍വാസി ഉപദ്രവിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥിയായ സുജിത്ത് സ്‌കൂള്‍ വിട്ട് തിരികെ മഞ്ചുമല പഴയക്കാട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യാതൊരു കാരണവുമില്ലാതെ അയല്‍വാസി മര്‍ദിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍കൂടിയായ ഇയാള്‍ വയറിന് ഇടിക്കുകയും നിലത്തിട്ട് വലിക്കുകയും കഴുത്തിന് പിടിച്ച് മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തതായി സുജിത്ത് പറഞ്ഞു.
വീട്ടിലെത്തിയ വിദ്യാര്‍ഥി മുത്തച്ഛനോട് വിവരം പറഞ്ഞു. ഈ സമയം സുജിത്തിന്റെ കാലിലൂടെ മൂത്രവും രക്തവും ഒഴുകുകയായിരുന്നുവെന്നും പൊലീസില്‍ അറിയിച്ചപ്പോള്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചതെന്നും ഇവര്‍ പറഞ്ഞു.
സുജിത്തിന് രണ്ടു വയസുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോകുകയും അമ്മ വേറെ വിവാഹം കഴിക്കുകയും ചെയ്തു. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് താമസിക്കുന്നത്. പിന്നീട് വയറുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്ക് വിധേയനാക്കി. സ്‌കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടി ഉണ്ടായിട്ടില്ലായെന്നും, ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുത്തശ്ശി മാതാ അരുള്‍ പറഞ്ഞു.
What's Your Reaction?






