വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: അര്‍ജുന്റെ പിതൃ സഹോദരന് മര്‍ദ്ദനമേറ്റു
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: അര്‍ജുന്റെ പിതൃ സഹോദരന് മര്‍ദ്ദനമേറ്റു

ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശം പീരുമേട് ഡിവൈഎസ്പിക്ക് നല്‍കി. ശനിയാഴ്ച വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ഒരു മരണം സംഭവിക്കുകയും ഈ മരണത്തിന് എത്തിയ അര്‍ജുന്റെ പിതാവിന്റെ ജേഷ്ഠന്‍ കൂടിയായ ഷണ്മുഖത്തെ പെണ്‍കുട്ടിയുടെ ചെറിയച്ഛന്‍ വഴിക്ക് വച്ച മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തില്‍ ഷണ്മുഖം വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇതേ സമയം മനുഷ്യാവകാശ കമ്മീഷന് കള്ളക്കേസ് കൊടുത്തത് ചോദ്യം ചെയ്തതില്‍ രണ്ടുപേര്‍ക്കും ഉന്തും തള്ളും ഉണ്ടാവുകയും പിന്നീടത് മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനായ ശങ്കര്‍ പറഞ്ഞു.സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു.
What's Your Reaction?






