ഐഎന്‍ടിയുസി നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്നു 

 ഐഎന്‍ടിയുസി നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്നു 

Mar 31, 2025 - 17:04
 0
 ഐഎന്‍ടിയുസി നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: പുനഃസംഘടിപ്പിച്ച ഐഎന്‍ടിയുസി നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം പുളിയന്മലയില്‍ നടന്നു. ജില്ലാ പ്രസിഡന്റ് രാജ മാട്ടുകാരന്‍ ഉദ്ഘാടനം ചെയ്തു. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും സംഘടന പുനഃസംഘടിപ്പിക്കാറുണ്ട്.  കര്‍മസേന രൂപീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കുവാനും പുനസംഘടിപ്പിച്ച മണ്ഡലം കമ്മിറ്റികളുടെ യോഗം അടിയന്തരമായി കൂടാനും യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് പി അമ്പിളിവിലാസം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി, നേതാക്കന്മാരായ വക്കച്ചന്‍, രാജു ബേബി, നെല്‍സണ്‍, ജോണ്‍ പി തോമസ്, കെസി ബിജു, കെ ഡി മോഹനന്‍, സിന്ധു സുകുമാരന്‍, ആരിഫ അയ്യൂബ്, എ ആര്‍ രാമചന്ദ്രന്‍. എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow