സിപിഐഎം അണക്കരയില്‍ വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി
സിപിഐഎം അണക്കരയില്‍ വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി
ഇടുക്കി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ഒന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് സിപിഐഎം വണ്ടന്‍മേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണക്കരയില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. വണ്ടന്‍മേട് ഏരിയയിലെ വിവിധ ലോക്കല്‍, ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന നടന്നു. വൈകിട്ട് അണക്കര ടൗണില്‍ നടന്ന ബഹുജന പ്രകടനത്തിനുശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി എന്‍ വിജയന്‍ ഉദ്ഘാടനംചെയ്തു. നേതാക്കളായ കെ ആര്‍ സോദരന്‍, പി കെ രാമചന്ദ്രന്‍, എ എല്‍ ബാബു, സന്ധ്യ രാജ, സതീഷ് ചന്ദ്രന്‍, അജി പോളച്ചിറ, ഷെല്ലി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വണ്ടന്‍മേട് ഏരിയയിലെ വിവിധ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
What's Your Reaction?