രാമക്കല്‍മേട്ടില്‍ അജ്ഞാത ജീവിയുടെ ആക്രമണം: വളര്‍ത്തുനായ ചത്തനിലയില്‍
രാമക്കല്‍മേട്ടില്‍ അജ്ഞാത ജീവിയുടെ ആക്രമണം: വളര്‍ത്തുനായ ചത്തനിലയില്‍
ഇടുക്കി: രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം അജ്ഞാത ജീവിയുടെ ആക്രമണം. പ്ലാത്തോട്ടത്തില്‍ രജനിയുടെ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെയാണ് തിങ്കളാഴ്ച രാത്രിയില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് പുലി ഇറങ്ങിയതായി അഭ്യൂഹമുണ്ട്. വിവരമറിഞ്ഞ് കല്ലാര്‍ ഫോറസ്റ്റ് സെക്ഷനില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ആക്രമണത്തിന് പിന്നില്‍ പുലിയോ കാട്ടുനായയോ ആകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ രാത്രികാല പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?