കട്ടപ്പന വൈഎംസിഎയും ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റും ചേര്‍ന്ന് വയോക്ഷേമ പദ്ധതി ആരംഭിച്ചു

കട്ടപ്പന വൈഎംസിഎയും ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റും ചേര്‍ന്ന് വയോക്ഷേമ പദ്ധതി ആരംഭിച്ചു

Jul 22, 2026 - 10:23
 0
കട്ടപ്പന വൈഎംസിഎയും ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റും ചേര്‍ന്ന് വയോക്ഷേമ പദ്ധതി ആരംഭിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെയും ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ 'ചാരെ-അമ്മമാരോടൊപ്പം' വയോക്ഷേമ പദ്ധതിക്ക് തുടക്കമായി. ഭിലായി സെന്റ് തോമസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഫേബ പദ്ധതി ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി സംഘാടകര്‍ ഒരു ദിവസം അമ്മമാര്‍ക്കൊപ്പം ചെലവഴിച്ചു. വയോക്ഷേമ പ്രോജക്ടിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, പെന്‍ഷന്‍ പദ്ധതികള്‍, കുടുംബശ്രീയുമായി സഹകരിച്ച് വാക്കര്‍, വാട്ടര്‍ ബെഡ്, വീല്‍ചെയര്‍ എന്നിവയുടെ വിതരണം, ഡയാലിസിസ് ചികിത്സാ സഹായങ്ങള്‍, അനാഥരാകുന്ന വയോജനങ്ങളെ സംരക്ഷിക്കുന്ന ചാരെ പദ്ധതികള്‍ എന്നിവ ഈ വര്‍ഷം നടപ്പിലാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് സല്‍ജു ജോസഫ് അധ്യക്ഷനായി. ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പാലിയേറ്റീവ് കണ്‍വീനര്‍ പി എം ജോസഫ്, പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ പി വി തോമസ്, ബോസ് ഇഗ്നേഷ്യസ്, രജിറ്റ് ജോര്‍ജ്, ലാല്‍ പീറ്റര്‍ പി ജി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow