ഇടുക്കിക്കവലയില്‍ മാലിന്യം കുന്നുകൂടിയ സംഭവം: വിശദീകരണവുമായി ക്ഷേത്രം ഭരണസമിതി
ഇടുക്കിക്കവലയില്‍ മാലിന്യം കുന്നുകൂടിയ സംഭവം: വിശദീകരണവുമായി ക്ഷേത്രം ഭരണസമിതി
ഇടുക്കി: കട്ടപ്പന ഇടുക്കിക്കവലയില്‍ ക്ഷേത്രപരിസരത്ത് മാലിന്യം കുന്നുകൂടിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രം ഭരണസമിതി. പൂജാദ്രവ്യങ്ങളും പുഷ്പങ്ങളും ഉള്‍പ്പെടെയുള്ള ജൈവമാലിന്യം നീക്കാന്‍ വൈകിയത് വാഹനം തകരാറിലായതിനാലാണ്. ക്ഷേത്രത്തിന്റെ പരിസരത്ത് സൂക്ഷിച്ച ചാക്കുകള്‍ക്കുസമീപം മറ്റുള്ളവരും മാലിന്യം തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടു.
രണ്ടുദിവസത്തിലൊരിക്കല്‍ ജൈവമാലിന്യം വാഹനത്തില്‍ കൊണ്ടുപോയി കൃഷിയിടങ്ങളില്‍ വളമായി ഉപയോഗിക്കുകയാണ് പതിവ്. വാഹനം തകരാറിലായതോടെ മാലിന്യംനീക്കല്‍ വൈകി. ഞായറാഴ്ച ക്ഷേത്രം ഭരണസമിതി മുന്‍കൈയെടുത്ത് മാലിന്യം നീക്കി. സംഭവത്തില്‍ നഗരസഭയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സെക്രട്ടറി സുഭാഷ് അറിയിച്ചു.
What's Your Reaction?