തൂഫാന്‍ രണ്ടാംഘട്ടം തദ്ദേശം ലഹരി വിരുദ്ധ പരിപാടി ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
തൂഫാന്‍ രണ്ടാംഘട്ടം തദ്ദേശം ലഹരി വിരുദ്ധ പരിപാടി ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
ഇടുക്കി: തൂഫാന്‍ രണ്ടാം ഘട്ടം തദ്ദേശം ലഹരി വിരുദ്ധ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സമ്മേളനം ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി പതാക ഉയര്‍ത്തി. ഇടുക്കി ഡിവൈഎസ്പി മോഹന്‍ദാസ് കെ ആര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഇടുക്കി സി ഐ ജോബി ജോസ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു നിള, ടെസി, സ്റ്റീഫന്‍, മാത്യു, അജിത് കുമാര്‍, സുബി, മോളി ടോമി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?