വട്ടവടയിലെ കര്‍ഷകരെ നിരാശയിലാക്കി സ്‌ട്രോബറി വില ഇടിയുന്നു
വട്ടവടയിലെ കര്‍ഷകരെ നിരാശയിലാക്കി സ്‌ട്രോബറി വില ഇടിയുന്നു

ഇടുക്കി: സ്‌ട്രോബറിയുടെ വിലയിടിയുന്നത് വട്ടവടയിലെ സ്‌ട്രോബറി കര്‍ഷകരെ നിരാശയിലാക്കുന്നു. നിലവില്‍ 300 രൂപയാണ് വട്ടവടയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. ഉയര്‍ന്ന ഉല്‍പാദനവും കഴിഞ്ഞ മാസങ്ങളില്‍ വട്ടവടയിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണ്തതിലുണ്ടായ കുറവുമാണ് വിലയിടാനുള്ള കാരണം. ഈ വിലയില്‍ കൃഷി മുമ്പോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് കര്‍ഷകര്‍ പറയുന്നു. ജനുവരി മുതല്‍ വട്ടവടയിലേക്കെത്തുന്ന സഞ്ചാരികളെ മുമ്പില്‍ കണ്ടാണിപ്പോള്‍ പല കര്‍ഷകരും സ്‌ട്രോബറി കൃഷി ചെയ്യുന്നത്. മധ്യവേനല്‍ അവധിക്കാലത്ത് ഉണ്ടാകാന്‍ ഇടയുള്ള സഞ്ചാരികളുടെ തിരക്കില്‍ കര്‍ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇത്തവണ കര്‍ഷകര്‍ക്ക് സ്‌ട്രോബറിയില്‍ നിന്നും മെച്ചപ്പെട്ട വിളവ് ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ സ്‌ട്രോബറിക്ക് ആവശ്യക്കാര്‍ കുറഞ്ഞത് കര്‍ഷകര്‍ക്ക് വിനയായി. ഇത് വിലയിടിവിന് വഴിയൊരുക്കി. കര്‍ഷകരില്‍ ചിലര്‍ സ്‌ട്രോബറിയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നുണ്ട്. വില ഇനിയും ഇടിഞ്ഞാല്‍ അത് സ്‌ട്രോബറി കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്തും.
What's Your Reaction?






