കാലവര്‍ഷം: ജാഗ്രത നിര്‍ദേശവുമായി കെഎസ്ഇബി
കാലവര്‍ഷം: ജാഗ്രത നിര്‍ദേശവുമായി കെഎസ്ഇബി

ഇടുക്കി: വേനല്‍മഴ ശക്തിപ്രാപിച്ചതോടെ ഉപയോക്താക്കള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കെഎസ്ഇബി. വൈദ്യുതി ലൈനോ സര്‍വീസ് വയറോ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ കണ്ടാല്‍ കെഎസ്ഇബി ഓഫീസിലോ 1912, 9496010101 എന്നീ നമ്പരുകളിലോ വിളിച്ച് അറിയിക്കണം. വൈദ്യുതി ലൈനിന് സമീപമുള്ള മരങ്ങളോ ശിഖരങ്ങളോ മുറിച്ചുമാറ്റാന്‍ കെഎസ്ഇബിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. കൃഷിയിടങ്ങളുടെ സംരക്ഷണത്തിന് വൈദ്യുതി വേലി സ്ഥാപിക്കരുത്. മൃഗങ്ങള്‍ക്ക് കെണിയൊരുക്കാന്‍ വൈദ്യുതി ഉപയോഗിക്കരുത്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹനിര്‍മിത ഗോവണി, തോട്ടി എന്നിവ ഉപയോഗിക്കരുത്. വീടുകളിലും സ്ഥാപനങ്ങളിലും ഇഎല്‍സിബി ഘടിപ്പിക്കണം. ഗുണനിലവാരമുള്ള വയറുകളും ഉപകരണങ്ങളും ഉപയോഗിക്കണം. വൈദ്യുതി സംബന്ധമായ ജോലികള്‍ ലൈസന്‍സുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കണമെന്നും കട്ടപ്പന ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
What's Your Reaction?






