ഗുരുകുലം കുടുംബയോഗത്തിന്റെയും പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെയും സംയുക്ത വാര്‍ഷികം
ഗുരുകുലം കുടുംബയോഗത്തിന്റെയും പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെയും സംയുക്ത വാര്‍ഷികം

ഇടുക്കി: ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം1236-ാം നമ്പര്‍ കട്ടപ്പന ശാഖാ യോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരുകുലം കുടുംബയോഗത്തിന്റെയും പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെയും സംയുക്ത വാര്‍ഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും കലാസന്ധ്യയും അമ്പലക്കല എസ് എന്‍ സ്റ്റഡി സെന്ററില്‍ വച്ച് നടന്നു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളെ യോഗത്തില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ശാഖായോഗം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ചു. മലനാട് എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു.എ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി ബിനു പാറയില്‍ ,കുടുംബയോഗം ചെയര്‍മാന്‍ ജയന്‍ പുളിക്കതെക്കേതില്‍, കണ്‍വീനര്‍ മനീഷ് മുടവനാട്ട്, സജിന്ദ്രന്‍ പൂവാങ്കല്‍, സി.കെ.വത്സ, ഷീബ വിജയന്‍ , പി.ഡി ലാലു, സനീഷ് പാറത്താഴത്ത്, രേഷ്മ കെ.ബി, ബിനു ബിജു, ഷാജി വെട്ടുകല്ലനാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






