യുഡിഎഫ് വലിയതോവാളയില്‍ അനുമോദന യോഗം നടത്തി: വിജയികള്‍ക്ക് സ്വീകരണം നല്‍കി
യുഡിഎഫ് വലിയതോവാളയില്‍ അനുമോദന യോഗം നടത്തി: വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: ജില്ലാ, ബ്ലോക്ക് ഡിവിഷന്‍നിന്നും പാമ്പാടുംപാറ പഞ്ചായത്തിലും വിജയിച്ച യുഡിഎഫ് അംഗങ്ങളെ അനുമോദിച്ചു. വലിയതോവാളയില്‍ ഡിസിസി സെക്രട്ടറി ജി മുരളീധരന്‍ ഉദ്ഘാടനംചെയ്തു. പാമ്പാടുംപാറ ഡിവിഷനില്‍നിന്ന് വിജയിച്ച മിനി പ്രിന്‍സ്്, ബ്ലോക്ക് പഞ്ചായത്ത്് പാമ്പാടുംപാറ, രാമക്കല്‍മേട് ഡിവിഷനുകളില്‍നിന്ന് വിജയിച്ച മിനി ടോമി, സി എസ് യശോധരന്‍, പാമ്പാടുംപാറ പഞ്ചായത്തില്‍നിന്ന് വിജയിച്ച ഷാജി മരുതോലില്‍, റൂബി ജോസഫ്, ബിനോയി ചിന്താര്‍മണി, രജനി രഞ്ജിത് എന്നിവരെ അനുമോദിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോധരന്‍ മുഖ്യപ്രഭാഷണം നടത്തി. വലിയതോവാള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് സംസാരിച്ചു. യുഡിഎഫ് ആഹ്‌ളാദ പ്രകടനത്തിനുനേരെ സിപിഐ എം നടത്തിയ അതിക്രമത്തില്‍ യോഗം പ്രതിഷേധിച്ചു.
What's Your Reaction?