തമിഴ്നാട് തേനിയില്‍ ബൈക്ക് മറിഞ്ഞ് നെടുങ്കണ്ടം സ്വദേശി മരിച്ചു
തമിഴ്നാട് തേനിയില്‍ ബൈക്ക് മറിഞ്ഞ് നെടുങ്കണ്ടം സ്വദേശി മരിച്ചു
ഇടുക്കി: തമിഴ്നാട് തേനിയിലുണ്ടായ വാഹനാപകടത്തില്‍ നെടുങ്കണ്ടം സ്വദേശിയായ യുവാവ് മരിച്ചു. താന്നിമൂട് കോഴിമലയില്‍ അഭിദേവ്(24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ആദിത്യദേവിന്(22) ഗുരുതരമായി പരിക്കേറ്റു. ഇയാളെ തേനിയിലെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഹൃത്തുക്കളുമൊത്ത് കൊടൈക്കനാല്‍ കണ്ട് മടങ്ങി വരവേയാണ് അപകടം. റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്ന കന്നുകാലിയെ ഇടിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അഭിദേവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അഭിദേവ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ എത്തിയത്. ഇതിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ചൊവ്വാഴ്ട രാവിലെ 10ന് വീട്ടുവളപ്പില്‍. സുനില്‍, രാജി എന്നിവരാണ് മാതാപിതാക്കള്‍.
What's Your Reaction?