ബോധി പുരസ്‌കാരം ഡോ. കെ ശ്രീകുമാര്‍ ഏറ്റുവാങ്ങി
ബോധി പുരസ്‌കാരം ഡോ. കെ ശ്രീകുമാര്‍ ഏറ്റുവാങ്ങി
ഇടുക്കി: കാഞ്ചിയാര്‍ ബോധി ഗ്രന്ഥശാല നല്‍കുന്ന 2025-ലെ ബോധി പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. കെ ശ്രീകുമാര്‍ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ എം ബാബു പുരസ്‌കാരദാനം നിര്‍വഹിച്ചു. ബാലസാഹിത്യം, നാടോടി വിജ്ഞാനീയം, നാടകപഠനം, ജീവചരിത്രം, ലേഖനപരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലായി ഇരുന്നൂറ്റിമുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ച് മലയാളഭാഷയെ സമ്പന്നമാക്കുകയും എം ടി എന്ന മഹാപ്രതിഭയുടെ ജീവചരിത്രഗ്രന്ഥം മലയാളത്തിന് സമ്മാനിക്കുകയും ചെയ്ത ഡോ.കെ. ശ്രീകുമാറിനെ പുരസ്‌കാരം നിര്‍ണയസമിതി ഐക്യകണ്‌ഠേനയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് ജെയിംസ് പി ജോസഫ് അധ്യക്ഷനായി. എഴുത്തുകാരായ കാഞ്ചിയാര്‍ രാജന്‍, മോബിന്‍ മോഹന്‍, പുഷ്പമ്മ, കവി കെ ആര്‍ രാമചന്ദ്രന്‍, കെ സി ബിജു, ടി കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?