കല്‍ത്തൊട്ടിയില്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചെന്ന പെണ്‍മക്കളുടെ പരാതി അടിസ്ഥാനരഹിതം
കല്‍ത്തൊട്ടിയില്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചെന്ന പെണ്‍മക്കളുടെ പരാതി അടിസ്ഥാനരഹിതം
ഇടുക്കി: കാഞ്ചിയാര്‍ കല്‍ത്തൊട്ടിയില്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് മകനും മരുമകളും. 16 വര്‍ഷമായി കിടപ്പുരോഗിയായ കുരുവിക്കാട്ട് സുശീല രവിയെ ഞങ്ങള്‍ മര്‍ദിച്ചുവെന്നാണ് പെണ്‍മക്കളായ സവിത, സരിത എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അമ്മ കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റതാണെന്നും ഞങ്ങള്‍ മര്‍ദിച്ചിട്ടില്ലെന്നും മകന്‍ കെ ആര്‍ സനീഷ് ഭാര്യ എസ് രാധിക എന്നിവര്‍ പറഞ്ഞു. സനീഷിനും കുടുംബത്തിനും ഒപ്പമാണ് സുശീല കഴിയുന്നത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴരയോടെ മര്‍ദനമേറ്റെന്നാണ് പെണ്‍മക്കളുടെ പരാതി. എന്നാല്‍ ആ സമയം താന്‍ കട്ടപ്പന വള്ളക്കടവിന് സമീപത്തെ പണി സ്ഥലത്തായിരുന്നുവെന്ന് സനീഷ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അമ്മ കട്ടിലില്‍നിന്ന് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനുശേഷം പാലിയേറ്റീവ് കെയറില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി പരിചരണം നല്‍കിരുന്നു. പൊലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ കാട്ടിലില്‍നിന്ന് വീണാണ് പരിക്കേറ്റതെന്ന് അമ്മ പറഞ്ഞിരുന്നു. ഇപ്പോള്‍ അക്കാര്യം മാറ്റി പറയുന്നത് പെണ്‍മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന് സംശയിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. സ്വത്തിന് വേണ്ടിയാണ് ഇരുവരും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും സനീഷ് പറഞ്ഞു.
What's Your Reaction?