'ദോസ്ത് ബിയോണ്ട് ദ ബോര്‍ഡേഴ്സ്': കാഞ്ചിയാര്‍ പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ക്യാമ്പ് തുടങ്ങി

'ദോസ്ത് ബിയോണ്ട് ദ ബോര്‍ഡേഴ്സ്': കാഞ്ചിയാര്‍ പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ക്യാമ്പ് തുടങ്ങി

Jul 31, 2026 - 15:22
 0
'ദോസ്ത് ബിയോണ്ട് ദ ബോര്‍ഡേഴ്സ്': കാഞ്ചിയാര്‍ പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ക്യാമ്പ് തുടങ്ങി
This is the title of the web page

ഇടുക്കി: അതിഥി തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നേരത്തേ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കാഞ്ചിയാര്‍ പഞ്ചായത്തും കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് 'ദോസ്ത് ബിയോണ്ട് ദ ബോര്‍ഡേഴ്സ്' മൈഗ്രൈന്റ് സ്‌ക്രീനിങ് പരിപാടിക്ക് തുടക്കമായി. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ആദ്യഘട്ടമായി മൈഗ്രൈന്റ് തൊഴിലാളികളെ താമസിപ്പിക്കുന്ന സ്ഥാപന ഉടമകളുടെയും സൂപ്പര്‍വൈസര്‍മാരുടെയും യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ പുതിയതായി പഞ്ചായത്തില്‍ എത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കുന്നതിന്റെയും അവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ 24 മണിക്കൂറിനകം അറിയിക്കേണ്ടതിന്റെയും പ്രാധാന്യം വിശദീകരിച്ചു. രണ്ടാം ഘട്ടമായി ഓഗസ്റ്റ് 30 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈഗ്രൈന്റ് സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. പരിശോധനയില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് സ്‌ക്രീനിങ് കാര്‍ഡ് വിതരണം ചെയ്യും. മൂന്നാം ഘട്ടത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും വിവരങ്ങള്‍ പഞ്ചായത്തിലും കുടുംബാരോഗ്യ കേന്ദ്രത്തിലും ക്രോഡീകരിച്ച് സൂക്ഷിക്കും. പുതുതായി എത്തുന്ന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമേ ജോലിയില്‍ പ്രവേശിപ്പിക്കാവുവെന്ന നിര്‍ദേശവും യോഗത്തില്‍ നല്‍കി. തുടര്‍ന്ന് തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും. പുതിയ തൊഴിലാളികള്‍ എത്തുന്ന വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുകയോ ആരോഗ്യപരിശോധനയ്ക്ക് ഹാജരാക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപന ഉടമകള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും എതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. പഞ്ചായത്തംഗം ബിനു കെ എന്‍ അധ്യക്ഷനായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ജോ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ് ജോസഫ്, നിഖിത പി സുനില്‍, അര്‍ജുന്‍ എസ്, ജയ ടി പി, ജൂബിലി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow