കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കട്ടപ്പന നേതൃത്വ യോഗം
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കട്ടപ്പന നേതൃത്വ യോഗം

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേത്യത്വ യോഗം കട്ടപ്പനയില്‍ നടന്നു. ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ എം ജെ ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതൃയോഗം ചേര്‍ന്നത്. ഇടുക്കിയും കോട്ടയവും ഉള്‍പ്പെടെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ 20 മണ്ഡലങ്ങളിലും ഉജ്വല വിജയം നേടുമെന്നും , യുഡിഎഫ് വിട്ട് എല്‍ഡിഎഫ് ല്‍ എത്തിയ മാണി ഗ്രൂപ്പിന് അഭിപ്രായങ്ങള്‍ പറയാന്‍ പോലും അവകാശമില്ലാതായതായും എം ജെ ജേക്കബ് പറഞ്ഞു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ അഡ്വ.തോമസ് പെരുമന , ഫിലിപ്പ് മലയാറ്റ്, സിനു വാലുമ്മേല്‍ , നഗരസഭ കൗണ്‍സിലര്‍മാരായ ജൂലി റോയി, സോണിയ ജെയ്ബി, സാജു പട്ടരുമഠ, ചെറിയാന്‍ പി ജോസഫ്, പാപ്പ പൂമറ്റം, ശശി താഴശ്ശേരി, പി.റ്റി ഡോമിനിക്ക് , വി.റ്റി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






