ചാപ്പലിലെ മോഷണം: ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി
ചാപ്പലിലെ മോഷണം: ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി

ഇടുക്കി: മോഷണം നടന്ന കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി നിത്യാരാധന ചാപ്പലില്‍ ഇടുക്കിയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് നായ ജൂണോ ചാപ്പലിന്റെ പിന്നിലൂടെ റോഡില്‍ എത്തിയശേഷം മുന്നോട്ടുപോയി. മോഷ്ടാവ് വാഹനത്തില്‍ കയറി രക്ഷപ്പെട്ടതായി സംശയിക്കുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 1.59 ഓടെയാണ് മോഷണം നടന്നത്. ജനാലച്ചില്ല് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവ് പണം അപഹരിച്ചു. ചാപ്പലിന്റെ വാതിലിനുസമീപത്തെ ടൈം ഉപയോഗിച്ചാണ് ചില്ല് തകര്‍ത്തത്. ജാക്കറ്റും കണ്ണാടിയും ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. കുട ഉപയോഗിച്ച് ക്യാമറകള്‍ മറച്ചിട്ടുണ്ട്. കട്ടപ്പന പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






