മാങ്കുളത്ത് അച്ഛനെ തീകൊളുത്തി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
മാങ്കുളത്ത് അച്ഛനെ തീകൊളുത്തി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇടുക്കി: മാങ്കുളത്ത് അച്ഛനെ തലയ്ക്കടിച്ചുവീഴ്ത്തിയശേഷം തീകൊളുത്തി കൊലപ്പെടുത്തിയ മകനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം ആനക്കുളം പാറേക്കാട് ടി ബിബിന്‍(36) ആണ് പിടിയിലായത്. ഞായര്‍ വൈകിട്ട് ആറോടെയാണ് ഇയാള്‍ അച്ഛന്‍ തങ്കച്ചനെ(60) കൊലപ്പെടുത്തിയത്. പണവും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട ബിബിന്‍, തങ്കച്ചനുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനുശേഷം ബിബിന്‍ ഒളിവില്‍പോയി. രണ്ട് ദിവസമായി തങ്കച്ചനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. മൂന്നാര്‍ ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാങ്കുളത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






