പാചകവാതക സിലിണ്ടര്‍ നിയന്ത്രണം പിന്‍വലിക്കണമെന്ന് കെവിവിഇഎസ്
പാചകവാതക സിലിണ്ടര്‍ നിയന്ത്രണം പിന്‍വലിക്കണമെന്ന് കെവിവിഇഎസ്
ഇടുക്കി: ഗള്‍ഫില്‍ യുദ്ധം നടക്കുന്നതിന്റെ പേരില്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജിക്ക് കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പെടുത്തിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഹോട്ടല്‍ മേഖലയെ അടച്ചുപൂട്ടലിന്റെ വക്കിലാക്കുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ പറഞ്ഞു. എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് പാചകവാതക സിലണ്ടര്‍ വിതരണം സുഗമമാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി മാത്യു, സനൂപ് സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?