അതിര്‍ത്തിയില്‍ കേരള- തമിഴ്‌നാട് സംയുക്ത പരിശോധന: കഞ്ചാവുമായി ഒരാള്‍ പിടിയില്‍
അതിര്‍ത്തിയില്‍ കേരള- തമിഴ്‌നാട് സംയുക്ത പരിശോധന: കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഇടുക്കി: ക്രിസ്മസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കുമളിയില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി. കേരള പൊലീസ്, എക്സൈസ്, തമിഴ്‌നാട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അതിര്‍ത്തി പങ്കിടുന്ന വനപ്രദേശങ്ങള്‍, വനപാതകള്‍ എന്നിവിടങ്ങള്‍ പരിശോധിച്ചത്. മയക്കുമരുന്ന് കടത്തും വ്യാജമദ്യം തയ്യാറാക്കലും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനയില്‍ യുവാവിനെ കഞ്ചാവുമായി പിടികൂടി. വണ്ടിപ്പെരിയാര്‍ കീരിക്കര സ്വദേശി ധര്‍മ്മനാണ് അറസ്റ്റിലായത്.വനപ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കുമളി ആറാംമൈല്‍ വലിയപാറ, പാണ്ടിക്കുഴി, അരുവിക്കുഴി എന്നിവിടങ്ങളിലും പട്രോളിങ് നടത്തി. പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സതീഷ്‌കുമാര്‍ ഡി, ഷിയാദ് എ, തമിഴ്‌നാട് പ്രോഹിബിഷന്‍ വിംഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൂര്യ തിലകറാണി, എസ്‌ഐമാരായ മോഹന്‍ദാസ് ഗാന്ധി, ആളകര്‍ രാജ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






