തേനീച്ചയുടെ കുത്തേറ്റ വയോധിക മരിച്ചു
തേനീച്ചയുടെ കുത്തേറ്റ വയോധിക മരിച്ചു

ഇടുക്കി : നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ഇവർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്.
വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വിട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസിയെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇതേ സമയം വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും കുത്തേറ്റു
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
What's Your Reaction?






