വെട്ടിമാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്ന് മാറ്റുന്നില്ലെന്ന് പരാതി
വെട്ടിമാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്ന് മാറ്റുന്നില്ലെന്ന് പരാതി

ഇടുക്കി: രാജാക്കാട് വാക്കാസിറ്റിയില്‍ വെട്ടി മാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്ന് മാറ്റാന്‍ തയ്യാറാകാത്തതില്‍ അപകടങ്ങള്‍ പതിവാകുന്നു. രാജാക്കാട് വാക്കാസിറ്റി റോഡിലെ കല്‍ക്കുടിയംകാനം- തമ്പുഴ വളവിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നിന്ന മരം രണ്ട് വര്‍ഷം മുന്‍പാണ് മുറിച്ചു മാറ്റിയത്. എന്നാല്‍ മര കുറ്റി നീക്കം ചെയ്തിരുന്നില്ല. ചെറിയ വളവുള്ള സ്ഥലത്ത് പെട്ടെന്ന് മറുവശത്തു നിന്നെത്തുന്ന വാഹനങ്ങള്‍ കാണുക പ്രയാസകരമാണ്.
വെട്ടിയിട്ട മരവും റോഡരികില്‍ കിടക്കുന്നതും അപകട ഭീഷണിയാണ്. രണ്ട് വര്‍ഷത്തിനിടെ രണ്ട് ഡസനിലധികം അപകടങ്ങള്‍ ഇവിടെ നടന്നതയാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും നിയന്ത്രണം വിട്ട് വാഹനം സമീപത്തെ പാടത്തേയ്ക്ആണ് പതിയ്കുക. ഗുരുതരമായി പരുക്കേറ്റവരും ഉണ്ട്. റോഡരികിലെ മരക്കുറ്റി പിഴുതു മാറ്റുകയും വളവ് നിവര്‍ത്തി നിര്‍മാണം നടത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






