ഉപ്പുതറ ടൗണില്‍ വോട്ടഭ്യര്‍ഥന നടത്തി മഹിളാ കോണ്‍ഗ്രസ്
ഉപ്പുതറ ടൗണില്‍ വോട്ടഭ്യര്‍ഥന നടത്തി മഹിളാ കോണ്‍ഗ്രസ്

ഇടുക്കി: യു.ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപ്പുതറയില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഉപ്പുതറ ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ ,ചുമട്ടുതൊഴിലാളികള്‍, പൊതുജനങ്ങള്‍, എന്നിവരെ നേരില്‍ കണ്ട്് വോട്ടഭ്യര്‍ഥന നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഓമന സോദരന്‍, സിനി ജോസഫ്, നേതാക്കളായ റോജി സലി, ശാന്തമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
What's Your Reaction?






