പ്രദേശവാസിക്കെതിരെ അസഭ്യവര്‍ഷം: കാമാക്ഷി കരിക്കിന്‍മേട് അങ്കണവാടി വര്‍ക്കറെ പുറത്താക്കണം: നാട്ടുകാര്‍ പ്രതിഷേധം നടത്തി
പ്രദേശവാസിക്കെതിരെ അസഭ്യവര്‍ഷം: കാമാക്ഷി കരിക്കിന്‍മേട് അങ്കണവാടി വര്‍ക്കറെ പുറത്താക്കണം: നാട്ടുകാര്‍ പ്രതിഷേധം നടത്തി
ഇടുക്കി: അങ്കണവാടിയുടെ പ്രവര്‍ത്തനസമയത്ത് പ്രദേശവാസിയെ അസഭ്യം പറഞ്ഞ കാമാക്ഷി കരിക്കിന്‍മേട് അങ്കണവാടി വര്‍ക്കരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തി. അധ്യാപികയുടെ പ്രവൃത്തി സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും എല്‍എംഎസ്‌സി കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് വകുപ്പ് മന്ത്രിക്കും വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ ഓഫീസര്‍ക്കും പരാതി നല്‍കിയി. എന്നാല്‍ നാളിതുവരെയായി യാതൊരുവിധ നടപടിയും സ്വീകരിക്കാതെ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഐസിഡിഎസ് ഇടുക്കി പ്രൊജക്ട് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അങ്കണവാടിയുടെ പ്രവര്‍ത്തന സമയത്ത് അങ്കണവാടി മറ്റ് പല കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനെതിരെയും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. സംസ്ഥാനതെത മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അപമാനമായി മാറിയ വര്‍ക്കറെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ഇവരെ രക്ഷപ്പെടുത്താന്‍ കൂട്ടുനിക്കുന്ന ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 9ന് രാവിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ല്ാ വനിതാ ശിശു വികസന വകുപ്പ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?