കാഞ്ചിയാര്‍ പഞ്ചായത്തില്‍ വനിതാ സംരംഭകര്‍ക്ക് വായ്പ വിതരണം ചെയ്തു
കാഞ്ചിയാര്‍ പഞ്ചായത്തില്‍ വനിതാ സംരംഭകര്‍ക്ക് വായ്പ വിതരണം ചെയ്തു
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ കുടുംബശ്രീ ഗ്രൂപ്പുകളിലെ വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണയൊരുക്കി വായ്പാ വിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനംചെയ്തു. 144 കുടുംബശ്രീ അംഗങ്ങള്‍ക്കായി 1 കോടി 44 ലക്ഷം രൂപ വായ്പ നല്‍കി. വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സ്വയംതൊഴില്‍ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വായ്പാ വിതരണം ചെയ്തത്. കെഎസ്ഡബ്ല്യുഡിസി എറണാകുളം മേഖല മാനേജര്‍ എം ആര്‍ രംഗന്‍ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുജാത മോഹനന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിഷ് മണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ഷീബ ജോസഫ്, ജയ്‌മോന്‍ അഴകന്‍പറമ്പില്‍, ഷില്‍ബി അഗസ്റ്റിന്‍, തങ്കമണി സുരേന്ദ്രന്‍, ജോസഫ് വര്‍ഗീസ്, ജെയിംസ് മ്ലാക്കുഴിയില്‍, സുഷമ ശശി, ജലജ വിനോദ്, സെക്രട്ടറി അനിജ ആര്‍, ജയ്‌മോള്‍ ശശി, ഹരികൃഷ്ണന്‍ എം, നാബി വി എന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?