കട്ടപ്പന പ്രതീക്ഷാഭവന്‍ സുവര്‍ണ ജൂബിലി ആഘോഷിച്ചു
കട്ടപ്പന പ്രതീക്ഷാഭവന്‍ സുവര്‍ണ ജൂബിലി ആഘോഷിച്ചു
ഇടുക്കി: കട്ടപ്പനയുടെ വളര്‍ച്ചയില്‍ സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. കട്ടപ്പന പ്രതീക്ഷാഭവന്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷനായി. പ്രതീക്ഷാഭവന്റെ വെബ്‌സൈറ്റ് പുറത്തിറക്കി. അന്തേവാസികളെയും ജീവനക്കാരെയും ആദരിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, പ്രതീക്ഷാഭവന്‍ ഡയറക്ടര്‍ ബ്രദര്‍ ആരോഗ്യരാജ്, സെന്റ് തോമസ് പ്രൊവിന്‍സ് ഇന്ത്യ പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ വിന്‍സെന്റ് കൊച്ചാംകുന്നേല്‍, സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ നിര്‍മല കുര്യാക്കോസ്, പ്രതീക്ഷാഭവന്‍ മുന്‍ ഡയറക്ടര്‍ ബ്രദര്‍ ജോസ് മാത്യു, സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രതീക്ഷാഭവന്‍ ഫോര്‍ വുമണ്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ലിസ് മരിയ എന്നിവര്‍ സംസാരിച്ചു.
സെന്റ് ജോണ്‍സ് നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളുടെ പ്രയര്‍ ഡാന്‍സും കലാപരിപാടികളും അരങ്ങേറി. പ്രതീക്ഷാഭവന്‍ ചാപ്പലില്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയോടെയാണ് ആഘോഷത്തിന് തുടക്കമായത്.
ഹൈറേഞ്ചിന്റെ വല്യച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹോയ്‌സറിന്റെ നേതൃത്വത്തില്‍ 1976ലാണ് പ്രതീക്ഷാഭവന്‍ ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ 3000ലേറെ അന്തേവാസികള്‍ക്ക് പരിചരണവും ചികിത്സയുംനല്‍കി.
What's Your Reaction?