കെ കെ തോമസിന്റെയും എ ഇ അയ്യാദുരൈയുടെയും അനുസ്മരണം പീരുമേട്ടില്‍ നടത്തി 

കെ കെ തോമസിന്റെയും എ ഇ അയ്യാദുരൈയുടെയും അനുസ്മരണം പീരുമേട്ടില്‍ നടത്തി 

Nov 20, 2026 - 12:47
 0
കെ കെ തോമസിന്റെയും എ ഇ അയ്യാദുരൈയുടെയും അനുസ്മരണം പീരുമേട്ടില്‍ നടത്തി 
This is the title of the web page

ഇടുക്കി: പീരുമേട് മുന്‍ എംഎല്‍എയും ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സ്ഥാപക നേതാവുമായ കെ കെ തോമസിന്റെയും എഐസിസി അംഗവും എച്ച്ആര്‍പിഇ യൂണിയന്‍ നേതാവുമായിരുന്ന എ ഇ അയ്യാദുരൈയുടെയും അനുസ്മരണം പീരുമേട്ടില്‍ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സിറിയക് തോമസ് എംഎല്‍എ അധ്യക്ഷനായി. എച്ച്ആര്‍പിഇ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി സാബു, മണിമേഖല, ടോണി തോമസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ഐഎന്‍ടിയുസി പീരുമേട് റീജണല്‍ പ്രസിഡന്റ് കെ എ സിദ്ദിഖ്, കോണ്‍ഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് കൂറുമ്പുറം, കെ ആര്‍  വിജയന്‍, എം ഉദയസൂര്യന്‍, കെ എല്‍ ദാനിയേല്‍, എസ് ഗണേശന്‍, ജോണ്‍ തോമസ്, പാപ്പച്ചന്‍ വര്‍ക്കി,  രാജന്‍ കൊഴുവന്‍മാക്കല്‍, പി എ ബാബു, പി എം ജോയി, പി എം വര്‍ക്കി എന്നിവര്‍ സംസാരിച്ചു. എച്ച്ആര്‍പിഇ യൂണിയന്‍ നേതാക്കളായ രാജു വടുതല, പി കെ വിജയന്‍, എസ് ജോണ്‍സണ്‍, ശെല്‍വം പട്ടുമല എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow