പീരുമേട് ഉപജില്ലാ കലോത്സവം 23 മുതല്‍: ട്രോഫികള്‍ സംഭാവന നല്‍കി ടിവികെ 

പീരുമേട് ഉപജില്ലാ കലോത്സവം 23 മുതല്‍: ട്രോഫികള്‍ സംഭാവന നല്‍കി ടിവികെ 

Nov 20, 2026 - 12:00
 0
പീരുമേട് ഉപജില്ലാ കലോത്സവം 23 മുതല്‍: ട്രോഫികള്‍ സംഭാവന നല്‍കി ടിവികെ 
This is the title of the web page

ഇടുക്കി: പീരുമേട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 23, 24, 25 തീയതികളില്‍ നടക്കും. വിവിധ സ്‌കൂളുകളില്‍ നിന്നായി 1500 ലേറെ പ്രതിഭകള്‍ പങ്കെടുക്കും. മത്സരാര്‍ഥികള്‍ക്ക് ഒരുദിവസത്തെ ഭക്ഷണവും എവറോളിങ് ട്രോഫിയും കമ്പം എംഎല്‍എ ജഗന്നാഥ് മിശ്രയും ടിവികെ വണ്ടിപ്പെരിയാര്‍ യൂണിറ്റുംചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്തു. ഭക്ഷണത്തിനാവശ്യമായ തുകയും ട്രോഫികളും വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജിന് കൈമാറി. ടിവികെ ഭാരവാഹികളായ അരുണ്‍ ശങ്കര്‍, രതീഷ് എ, രമേഷ് എം, സതീഷ് മണികണ്ഠന്‍, ആന്റണി, മുഹമ്മദ് അര്‍ഷാദ്, സഞ്ജയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow