പാര്‍ക്ക് ചെയ്ത കാര്‍ തനിയെ മുന്നോട്ടുനീങ്ങി ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി: അപകടം കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍
പാര്‍ക്ക് ചെയ്ത കാര്‍ തനിയെ മുന്നോട്ടുനീങ്ങി ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി: അപകടം കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍
ഇടുക്കി: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കാര്‍ തനിയെ മുന്നോട്ടുനീങ്ങി ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി. ജീവനക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. കാറിടിച്ച് അശോക ലോട്ടറിക്കടയിലെ കൗണ്ടറിന്റെ ഗ്ലാസ് തകര്‍ന്നു. പുലര്‍ച്ചെ പാര്‍ക്ക് ചെയ്ത കാറിന്റെ ഹാന്‍ഡ് ബ്രേക്ക് വലിച്ചിട്ടിരുന്നില്ല. കട തുറന്നതിനുപിന്നാലെ വാഹനം തനിയെ മുന്നോട്ട് നിരങ്ങിനീങ്ങി ഗ്ലാസ് തകര്‍ത്തശേഷം കൗണ്ടറില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പിന്നീട് കാറുടമയെ വിളിച്ചുവരുത്തി വാഹനം സ്ഥലത്തുനിന്ന് മാറ്റി.
What's Your Reaction?