രാജാക്കാട് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം കിങ്ങിണി രാജേന്ദ്രന്‍
രാജാക്കാട് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം കിങ്ങിണി രാജേന്ദ്രന്‍
ഇടുക്കി: രാജാക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ കിങ്ങിണി രാജേന്ദ്രന്‍ പ്രസിഡന്റാകും. കിങ്ങിണി രാജേന്ദ്രനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫില്‍ കോണ്‍ഗ്രസ് -9, കേരള കോണ്‍ഗ്രസ്-1 എന്നിങ്ങനെയാണ് കക്ഷിനില. ഒരു യുഡിഎഫ് വിമതനും വിജയിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ സിപിഎം-2, സിപിഐ-1 എന്നിങ്ങനെയാണ് സീറ്റ് നില. 7 വീതം സീറ്റുകള്‍ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ രാജകുമാരി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എസ്സി സംവരണമാണ്. പ്രദീപ് ശ്രീനിലയമാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. എം ഈശ്വരനാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിലും വോട്ട് നില തുല്യമായാല്‍ നറുക്കെടുപ്പിലൂടെയാവും പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. എല്‍ഡിഎഫിന് വന്‍ഭൂരിപക്ഷമുള്ള ശാന്തന്‍പാറയില്‍ സിപിഎമ്മിലെ ജിഷ ദിലീപ് പ്രസിഡന്റാകുമെന്നാണ് സൂചന. നിലവില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ജിഷ ദിലീപിനെ പ്രസിഡന്റാക്കാനാണ് പ്രാദേശിക തലത്തില്‍ ധാരണയെന്നാണ് വിവരം. തുടര്‍ച്ചയായി രണ്ടിലധികം തവണ അധികാര സ്ഥാനങ്ങളിലുണ്ടായിരുന്നവര്‍ മാറി കൊടുക്കണമെന്ന നിര്‍ദേശം വന്നാല്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കിയേക്കും. എല്‍ഡിഎഫ് 11, യുഡിഎഫ് 3 എന്നിങ്ങനെയാണ് സീറ്റ് നില. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ സേനാപതി പഞ്ചായത്തില്‍ സിപിഎമ്മിലെ പി പി എല്‍ദോസ് പ്രസിഡന്റായേക്കും. തുടര്‍ച്ചയായി രണ്ടിലധികം തവണ ജനപ്രതിനിധിയായ പി.പി.എല്‍ദോസ് മാറിയാല്‍ 2-ാം വാര്‍ഡില്‍ നിന്ന് ജയിച്ച കെ പി സുരേഷിനാണ് സാധ്യത കൂടുതല്‍. എല്‍ഡിഎഫ് 11, യുഡിഎഫ് 3 എന്നിങ്ങനെയാണ് പഞ്ചായത്തിലെ സീറ്റ് നില. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ ചിന്നക്കനാല്‍ പഞ്ചായത്തില്‍ സിപിഎമ്മിലെ നിഷ സാബു ആദ്യ ടേമില്‍ പ്രസിഡന്റായേക്കും. രണ്ടാം ടേമില്‍ പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നല്‍കാനാണ് ധാരണയെന്നാണ് വിവരം. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ ബൈസണ്‍വാലി പഞ്ചായത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവും നിലവിലെ പഞ്ചായത്തംഗവുമായ ബിന്ദു മനോഹരന്‍ പ്രസിഡന്റാകാന്‍ സാധ്യത. 3 അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ്(എം) രണ്ടാം ടേമില്‍ പ്രസിഡന്റ് സ്ഥാനത്തിന് അവകാശമുന്നയിക്കാന്‍ സാധ്യതയുണ്ട്. ആദ്യ ടേമില്‍ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന്‍ കുന്നേല്‍ വൈസ് പ്രസിഡന്റാകുമെന്നാണ് വിവരം.
What's Your Reaction?