നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു
നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു
ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടന്നു. കിഡ്സ് വണ്ടര്‍ലാന്റിന്റെ നേതൃത്വത്തില്‍ 'രുചിക്കൂട്ട്' എന്ന പേരില്‍ നടന്ന ക്രിസ്മസ് ആഘോഷം സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി വീടുകളില്‍ ഒരുക്കിയിരുന്ന നാടന്‍ വിഭവങ്ങളുടെയും പലഹാരങ്ങളുടെയും രുചികള്‍ വരും തലമുറയെ അറിയിക്കുകയും ആരോഗ്യത്തിന് ഹാനീകരമായ ജങ് ഫുഡ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭഷ്യമേളയും സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍, അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?