കാഞ്ചിയാര്‍ മറ്റപ്പള്ളി കോളനി റോഡില്‍ യാത്രാക്ലേശം രൂക്ഷം
കാഞ്ചിയാര്‍ മറ്റപ്പള്ളി കോളനി റോഡില്‍ യാത്രാക്ലേശം രൂക്ഷം

ഇടുക്കി: കാഞ്ചിയാര്‍ തൊപ്പിപ്പാള മറ്റപ്പള്ളി കോളനി റോഡ് നവീകരിക്കണമെന്നാവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. കഴിഞ്ഞദിവസം റോഡില്‍ ഇളകികിടക്കുന്ന കല്ലില്‍ ചവിട്ടി വീണ് പുത്തന്‍വീട്ടില്‍ മഹേഷിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 200 മീറ്ററോളം റോഡ് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. കയറ്റമായതിനാല്‍ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ നവീകരണത്തിനായി മന്ത്രി റോഷി അഗസ്റ്റിന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടി ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലായെന്നാണ് ഉയരുന്ന ആരോപണം. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരം പരിപാടികളിലേയ്ക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
What's Your Reaction?






