മുരിക്കാശേരി പാവനാത്മ കോളേജ്- പൊലീസ് സ്റ്റേഷന്‍ ബൈപ്പാസ് റോഡ് നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
മുരിക്കാശേരി പാവനാത്മ കോളേജ്- പൊലീസ് സ്റ്റേഷന്‍ ബൈപ്പാസ് റോഡ് നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: മുരിക്കാശേരി പാവനാത്മ കോളേജ് പടിക്കല്‍ നിന്ന് പൊലീസ് സ്റ്റേഷന്‍ പടിക്കലേക്കുള്ള ബൈപ്പാസ് റോഡിന്റെ നിര്‍മാണത്തിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പാവനാത്മാ കോളേജ്, പെട്രോള്‍ പമ്പ്, ട്രഷറി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനും ചെമ്പകപ്പാറ, പെരിഞ്ചാന്‍കുട്ടി, മേലേചിന്നാര്‍, പടമുഖം മേഖലയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ടൗണിലെ തിരക്കില്‍പ്പെടാതെ കരിമ്പന്‍ ഭാഗത്തേക്ക് പോകുന്നതിനും ഈ റോഡ് പ്രയോജനപ്പെടുത്താനാകും. തുടര്‍ന്ന് നാട്ടുകാരുടെ നിരവധി സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2012 -ല്‍ 50 ലക്ഷം രൂപ അനുവദിച്ചതായി അന്നത്തെ എംഎല്‍എയായിരുന്ന റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചു. പിന്നീട് പദ്ധതി നടപ്പായില്ലന്ന് മാത്രമല്ല വീണ്ടും റോഡിനുവേണ്ടി പുതിയ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റിലും ബൈപ്പാസ് റോഡിന് തുക നീക്കിവെച്ചതായി രാഷ്ട്രീയ നേതാക്കളുടെ പ്രചരണം ഉണ്ടായി. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും അടിയന്തരമായി ബൈപ്പാസ് നിര്‍മാണം ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






