പീരുമേട് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
പീരുമേട് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി: പീരുമേട് പഞ്ചായത്ത് കേരളോത്സവം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കുട്ടിക്കാനം എംബിസി കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച കിക്കറ്റ് മത്സരങ്ങളുടെയാണ് മത്സരം തുടങ്ങിയത്. 15ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മനോജ് രാജന്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വനിതാ മുരുകന്, പഞ്ചായത്തംഗങ്ങളായ നെഷിദ് സുലൈമാന്‍, വനിതാ, കെ ശേഖര്‍, അനൂപ് ചേലക്കല്‍, അനീഷ് സി കെ, സെക്രട്ടറി ഇന്‍ചാര്‍ജ് അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?