ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ചെറുതോണിയില്‍ പഠന ക്യാമ്പ് നടത്തി 

ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ചെറുതോണിയില്‍ പഠന ക്യാമ്പ് നടത്തി 

Nov 13, 2026 - 11:26
 0
ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ചെറുതോണിയില്‍ പഠന ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: കര്‍ഷക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സംഘടന ശക്തിപ്പെടുത്തുന്നതിനുമായി ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഎഫ്) ഇടുക്കി ജില്ലാ കമ്മിറ്റി ജില്ലാ പഠനക്യാമ്പും പൊതുസമ്മേളനവും നടത്തി. ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് യു വി ദിനേശ്മണി ക്യാമ്പും അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു.  കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനും അര്‍ഹമായ ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കുന്നതിനുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കര്‍ഷക തൊഴിലാളികള്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ഇതിന് മാറ്റം വരുത്താന്‍ സംഘടനയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ക്യാമ്പ് വിലയിരുത്തി. ജില്ലാ പ്രസിഡന്റ് അനില്‍ ആനിക്കനാട്ട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു, അസംഘടിത തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ പി ഉസ്മാന്‍, ഡിസിസി സെക്രട്ടറി അഡ്വ. കെ ബി സെല്‍വം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്, ഡികെടിഎഫ് നേതാക്കളായ ജോയി മൈലാടി, കെ എസ് വിജയന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോബി ചാലില്‍, സി പി സലിം, ജോബി തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow