ബി ആര്‍ അംബേദ്കര്‍ സ്മൃതി ദിനാചരണം കട്ടപ്പനയില്‍
ബി ആര്‍ അംബേദ്കര്‍ സ്മൃതി ദിനാചരണം കട്ടപ്പനയില്‍

ഇടുക്കി: ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ 88-ാം സ്മൃതി ദിനാചരണം കട്ടപ്പനയില്‍ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ രാജ്യത്തിന് സംഭാവന നല്‍കിയ മഹത്‌വ്യക്തിയാണ് ഡോ. ബി ആര്‍ അംബേദ്കര്‍ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ ദിവസം പൊതുഅവധി ദിനമായി ആചരിക്കണമെന്നും മറ്റ് ദേശീയ നേതാക്കന്മാരോടൊപ്പം തന്നെ പ്രാധാന്യത്തോടുകൂടി അദ്ദേഹത്തിന്റെ ഓര്‍മദിനവും ആചരിക്കണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. അംബേദ്കര്‍ ആന്‍ഡ് അയ്യങ്കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. എകെസിഎച്എംഎസ് ജില്ലാ കമ്മിറ്റിയംഗം രാജീവ് രാജീവ് അധ്യക്ഷനായി. കെപിഎം സംസ്ഥാന കമ്മിറ്റിംഗം സുനീഷ് കുഴിമറ്റം മുഖ്യപ്രഭാഷണം നടത്തി. എകെസിഎച്ച്എംഎസ് ജില്ലാ ഷോപ്‌സ് സെക്രട്ടറി കെ കെ കുഞ്ഞുമോന്‍, സിഎസ്ഡിഎസ് താലൂക്ക് ട്രഷറര്‍ ബിജു പൂവത്താനി, ആര്‍ ഗണേശന്‍, എ മുരളി, സരിത കെ സാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






