ഇടുക്കി: കട്ടപ്പന ഫെസ്റ്റ് ഇന്ന് സമാപിക്കും. വൈകിട്ട് 6ന് നടക്കുന്ന പരിപാടിയില്‍ കട്ടപ്പന നഗരസഭയിലെ ഹരിത കര്‍മസേന അംഗങ്ങളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കും. തുടര്‍ന്ന് ഹരിത കര്‍മസേന അംഗങ്ങളുടെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായവരുടെയും കലാപരിപാടികളും നടക്കും. അണ്ടര്‍ വാട്ടര്‍ ടണലും, പെറ്റ് ഷോയും ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. ഫെസ്റ്റ് നഗരിയില്‍ സംഘടിപ്പിച്ച ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പും കാണികളില്‍ പുത്തന്‍ അനുഭവമായി.