വണ്ടിപ്പെരിയാറില്‍ ലഹരി ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തിയത് ചോദ്യംചെയ്ത കെട്ടിട ഉടമയെ മര്‍ദിച്ചതായി പരാതി
വണ്ടിപ്പെരിയാറില്‍ ലഹരി ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തിയത് ചോദ്യംചെയ്ത കെട്ടിട ഉടമയെ മര്‍ദിച്ചതായി പരാതി
ഇടുക്കി: വണ്ടിപ്പെരിയാര്‍ മഞ്ചുമലയിലെ വ്യാപാരസ്ഥാപനത്തില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്ത കെട്ടിട ഉടമയെ വ്യാപാരികളുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ മഞ്ജുമല സ്വദേശി വിശ്വനാഥന്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. മഞ്ജുമല ദേവീക്ഷേത്രത്തിന് സമീപം സ്വകാര്യ ലോഡ്ജ് നടത്തിവരുന്ന വ്യക്തിയാണ് വിശ്വനാഥന്‍. ലോഡ്ജിന്റെ താഴെയുള്ള മുറികള്‍ വ്യാപാര സ്ഥാപനത്തിനുവേണ്ടി വാടകക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവിടെയാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി വിശ്വനാന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇത് ഇവിടെ വില്‍ക്കാന്‍ പാടില്ലെന്ന് വ്യാപാരിയോട് പറയുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യാപാരിയുടെ സുഹൃത്ത് പ്രശ്‌നത്തില്‍ ഇടപെടുകയും വിശ്വനാഥന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് യാദൃശ്ചികമായി നടന്ന വാക്കുതര്‍ക്കവും തുടര്‍ന്നുണ്ടായ മര്‍ദനവുമാണെന്ന് കണ്ടെത്തുകയും പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. സംഭവത്തില്‍ നീതി ലഭിക്കണെമന്നാവശ്യപ്പെട്ട് വിശ്വനാഥന്‍ വകുപ്പ് മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കാനൊരുങ്ങുകയാണ്.
What's Your Reaction?